വിമാനത്താവളത്തിനു പിന്നാലെ എയർ ഇന്ത്യ എക്​സ്​പ്രസും തീറെഴുതുന്നു

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതിനു പിന്നാലെ കേരളത്തി​ൻെറ വ്യോമയാന മേഖലയിൽ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യ എക്​സ്​പ്രസ്​ വില്‍ക്കാനും കേന്ദ്ര നീക്കം. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള തീരുമാനത്തി​ൻെറ മറവിലാണ്​ അവരുടെ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടി വില്‍ക്കാന്‍ ഒരുങ്ങുന്നത്. എയര്‍ ഇന്ത്യ സാമ്പത്തിക ബാധ്യതയിലാണെങ്കിലും 15 വര്‍ഷം മുമ്പ് ആരംഭിച്ച എയര്‍ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണ്. എയര്‍ഇന്ത്യയുടെയും അനുബന്ധ സംരംഭങ്ങളുടയും വില്‍പന കൂട്ടിക്കുഴക്കേ​െണ്ടന്ന നിതി ആയോഗ്​ ഉപദേശം പോലും അവഗണിച്ചാണ് കേന്ദ്ര നീക്കം. വന്ദേ ഭാരത് മിഷ​ൻെറ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സര്‍വിസ്​ നടത്തിയത്​ എയര്‍ഇന്ത്യ എക്​സ്​പ്രസാണ്. യാത്രക്കാരുടെ വർധനക്കനുസരിച്ച് സർവിസ്​ കൂട്ടിയും ആസ്തികള്‍ കാര്യക്ഷമായി ഉപയോഗിച്ചുമാണ് എക്സ്​പ്രസ് ലാഭം കൊയ്യുന്നത്. 2017-18ൽ അറ്റാദായം 296.70 കോടിയായിരുന്നു. പതിനഞ്ചോളം വിമാനം ഉണ്ടായിരുന്ന എക്സ്പ്രസ് അടുത്തകാലത്ത്​ 23 വിമാനമായി ഉയര്‍ത്തി ഗള്‍ഫിനു പുറമെ സിംഗപ്പൂരിലേക്കും സർവിസ്​ തുടങ്ങിയതോടെ കൂടുതല്‍ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും എക്സ്പ്രസിന് സര്‍വിസുണ്ട്. എയര്‍ ഇന്ത്യയെ നേരത്തേ തന്നെ വില്‍പനക്ക്​ ​െവച്ചിരിക്കുകയാ​െണങ്കിലും ആവശ്യക്കാര്‍ക്ക് താല്‍പര്യം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പ്രസാണ്. എക്​സ്​പ്രസില്‍ സ്ഥിരം ജീവനക്കാർ തീരെ കുറവായതിനാൽ വാങ്ങാന്‍ വരുന്നവര്‍ക്ക് ബാധ്യത ഉണ്ടാകില്ല. ജീവനക്കാരുടെ ബാഹുല്യമാണ് എയര്‍ഇന്ത്യയുടെ നഷ്​ടത്തിന്​ ​പ്രധാന കാരണം. വിശേഷാവസരങ്ങളില്‍ മറ്റ് എയര്‍ലൈനുകള്‍ നിരക്കുകൂട്ടി യാത്രക്കാരെ കൊള്ളയടിക്കുമ്പോള്‍ എറെ ആശ്വാസകരമായി നിലനില്‍ക്കുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ ഇല്ലാതാകുന്നത്​ പ്രവാസികൾക്കും തിരിച്ചടിയാണ്​. എക്​സ്​പ്രസി​ൻെറ ഹാങ്ങര്‍ യൂനിറ്റ് തിരുവനന്തപുരം ചാക്കയിലാണ്. ഗ്രൗണ്ട് ഹാൻഡ്​ലിങ് സര്‍വിസിന്​ തുടങ്ങിയ സംയുക്ത സംരംഭത്തിൽനിന്ന്​ എയർ ഇന്ത്യയെ പിൻവലിച്ച്​ സിംഗപ്പൂർ കമ്പനിയായ സാറ്റ്​സിന്​ പൂർണമായും വിട്ടുകൊടുക്കാനും നീക്കമുണ്ട്​. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്​ലിങ് തുടക്കത്തില്‍ എയര്‍ഇന്ത്യ നേരിട്ടാണ് നോക്കിയിരുന്നത്. ഇത് ബാധ്യതയാ​െണന്ന് കണ്ടുതുടങ്ങിയ സംയുക്ത സംരംഭം ലാഭകരമായിരുന്നു. എം. റഫീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.