'ബോധവത്​കരണത്തിലൂടെ കോവിഡ് വ്യാപനം ഒഴിവാക്കാം'

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുരത്താൻ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു. ബോധവത്​കരണത്തിലൂടെ രോഗവ്യാപനം ഒഴിവാക്കാനാവും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ക്വിറ്റ് കോവിഡ് കാമ്പയി​ൻെറ ഭാഗമായി സംസ്​ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എല്ലാ ഉദ്യോഗസ്​ഥർക്കും മാസ്​ക്​ നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.