അമ്പലമുക്ക് സ്വിവറേജ് പ്രശ്നം: എൽ.എൽ.എ സ്​ഥലം സന്ദർശിച്ചു

തിരുവനന്തപുരം: അമ്പലമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തെ ഉൗളമ്പാറ-ടെമ്പിൾ റോഡ് സ്വിവറേജ് ലെയിൻ പൊട്ടിയൊഴുകുന്ന സ്​ഥലം വി.കെ. പ്രശാന്ത് എം.എൽ.എ സന്ദർശിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് വട്ടിയൂർക്കാവ് എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടിൽനിന്ന് 35.37 ലക്ഷം രൂപയുടെ പദ്ധതിക്ക്​ ഭരണാനുമതി ലഭിച്ചു. നാലു മാസം മുമ്പ് പ്രശ്നം പരിഹരിക്കുന്നതിന് എം.എൽ.എ യുടെ ആസ്​തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ പദ്ധതി സമർപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തുടർനടപടി വൈകുകയായിരുന്നു. വാർഡ് കൗൺസിലർ പി.എസ്​. അനിൽ കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ, സ്വിവറേജ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സൂരജ്, അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ ശശി എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.