ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് ഇ ഫയല്‍ സംവിധാനത്തിലേക്ക്​

വെള്ളറട: ഗ്രാമപഞ്ചായത്തില്‍നിന്ന്​ ലഭിക്കുന്ന സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ഫയലുകള്‍ സുതാര്യമായരീതിയിലും സമയബന്ധിതമായും തീര്‍പ്പാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഐ.എല്‍.ജി.എം.എസ് ഇ​ൻറര്‍ഗ്രേഡ് ലോക്കല്‍ ഗവേണൻ സിസ്​റ്റം ആര്യങ്കോട്​ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കി. പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് അവധി ദിവസങ്ങളിലും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനും ഫീസുകള്‍, നികുതികള്‍ എന്നിവ ഒടുക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. നല്‍കിയ അപേക്ഷകളുടെ വിവരങ്ങള്‍ ഐ.എല്‍.ജി.എം.എസ് മുഖേന അപേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ചടങ്ങില്‍ പ്രസിഡൻറ്​ കെ. അനില്‍ െഎ.എല്‍.ജി.എം.എസ് ഉദ്​ഘാടനം ചെയ്തു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ സുനില, അനീഷ്, സെക്രട്ടറി ജി. ഹരികുമാര്‍, മെംബര്‍മാരായ വില്‍ഫ്രഡ്സണ്‍, വി.ജെ. പ്രഭാകരന്‍, ഐ.എല്‍.ജി.എം എസ് മാസ്​റ്റര്‍ ട്രെയിനര്‍ രഘു, ഹെഡ് ക്ലര്‍ക്ക് സജിത, ബ്ലോക്ക് ടി.എ പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.