യൂത്ത് കോൺഗ്രസ്​ പ്രവർത്തനം മാതൃകപരം ^ശബരീനാഥൻ എം.എൽ.എ

യൂത്ത് കോൺഗ്രസ്​ പ്രവർത്തനം മാതൃകപരം -ശബരീനാഥൻ എം.എൽ.എ കിളിമാനൂർ: കക്ഷിരാഷ്​ട്രീയത്തിനതീതമായി നഗരൂരിലെ യൂത്ത് കോൺഗ്രസുകാരുടെ പ്രവർത്തനം യുവജന പ്രസ്ഥാനങ്ങൾക്കാകെ മാതൃകയാണെന്ന് ശബരീനാഥൻ എം.എൽ.എ. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ചികിത്സ സഹായ വിതരണം ഉദ്ഘാടനം ചെയ്യ​ുകയായിരുന്നു അദ്ദേഹം. കേരളത്തിലാദ്യമായാണ് 'സ്ക്രാപ്​' ചലഞ്ച് പദ്ധതിയിലൂടെ ഒരു യുവജന സംഘടന ചികിത്സ ധനസമാഹരണം നടത്തുന്നത്. ഒരുമാസം മുമ്പ് റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനും വെള്ളല്ലൂർ കൊപ്പത്തിൽ സ്വദേശിയുമായ ലെനി​ൻെറ ചികിത്സ ധനശേഖരണാർഥമാണ് വീടുവീടാന്തരം കയറിയിറങ്ങി പാഴ്വസ്തുക്കൾ ശേഖരിച്ചത്. അത് വിറ്റുകിട്ടിയ 25,169 രൂപ ലെനി​ൻെറ പിതാവിന് എം.എൽ.എ കൈമാറി. മണ്ഡലം പ്രസിഡൻറ് അനന്തുകൃഷ്ണ​ൻെറ നേതൃത്വത്തിൽ പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികൾ പലതായി പിരിഞ്ഞ് വീടുകളിൽനിന്ന്​ പാഴ്വസ്തുക്കൾ ശേഖരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ അനന്തുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർഷ, കെ.പി.സി.സി അംഗം ഇബ്രാഹിംകുട്ടി, കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സജിത്ത്‌ മുട്ടപ്പലം, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻറ് നൗഫൽ കടുവയിൽ, കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം പ്രസിഡൻറ് വിഷ്ണുരാജ്, രോഹൻ നഗരൂർ, കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു വെള്ളല്ലൂർ, മുൻ പഞ്ചായത്ത് അംഗം നളിനി ശശിധരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.