തൊഴിൽരഹിത വേതന രേഖാപരിശോധന

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തികവർഷത്തെ ഒന്നാം ഗഡു തൊഴിൽ രഹിത വേതന വിതരണവുമായി ബന്ധപ്പെട്ട രേഖാപരിശോധന 25, 26 തീയതികളിൽ നടക്കും. ഗുണഭോക്താക്കൾ വിതരണ കാർഡും ബന്ധപ്പെട്ട രേഖകളും സഹിതം ഈ ദിവസങ്ങളിൽ പഞ്ചായത്ത്​ ഒാഫിസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തവർ അറസ്​റ്റിൽ കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലെ രണ്ടു പ്രതികളെ കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്തു. മുത്താന കൊച്ചാരം പൊയ്ക മുളയിൽ വീട്ടിൽ അഭിലാഷ് (32), കൊച്ചാരം പൊയ്ക കുഴിവിള വീട്ടിൽ വിനോദ് (34) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ: 21ന് ഉച്ചക്ക്​ പെൺകുട്ടി സമീപത്തുള്ള കടയിൽ പോയിട്ട് തിരികെ വീട്ടിലേക്ക് വരവെ വഴിയിൽ പതുങ്ങിയിരുന്ന പ്രതികൾ പെൺകുട്ടിക്കെതിരെ ബലംപ്രയോഗിച്ച്​ ലൈംഗികാതിക്രമം നടത്തി. പെൺകുട്ടി വിവരം കല്ലമ്പലം സ്​റ്റേഷനിൽ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്​റ്റ്​ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.