നഗരസഭ വഞ്ചിയൂർ വാർഡിൽ

ചിറക്കുളം കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം തിരുവനന്തപുരം: നിർമിച്ച ചിറക്കുളം കമ്യൂണിറ്റി ഹാളി​ൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. മൂന്ന് നിലകളിലായി പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ രണ്ട് ഹാളുകൾ, ഒരു ഓഫിസ് റൂം, മൂന്ന് ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തി​ൻെറ നിർമാണം പൂർത്തീകരിച്ചത്. കമ്യൂണിറ്റി ഹാളിലേക്കുള്ള നടപ്പാതയും നവീകരിച്ചിട്ടുണ്ട്. മാരാമത്തുകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി. ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ പാളയം രാജൻ, സി. സുദർശനൻ എന്നിവർ പങ്കെടുത്തു. photo file name: IMG_3769.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.