ദേശീയ വിദ്യാഭ്യാസ നയം കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിന്മേൽ 'ഉന്നത വിദ്യാഭ്യാസ പരിഷ്​കാരങ്ങളും കേരളവും' എന്ന വിഷയത്തിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംഘടിപ്പിക്കുന്ന കോൺക്ലേവ് ബുധനാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. കോൺക്ലേവി​ൻെറ തത്സമയം https://www.facebook.com/HRDMinistru/, https://www.youtube.com/channel/UCIbbWYTjSiXnhSj0Z1-05g, https://twitter.com/ugcindia?s=12 എന്നീ ലിങ്കുകളിൽ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.