ഗണേശവിഗ്രഹ നിമജ്ജനം ഇന്ന്

തിര​ുവനന്തപുരം: ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച്​ ഗണേശവിഗ്രഹ നിമജ്ജനം ആഗസ്​റ്റ്​ 25ന്​ നടക്കും. തലസ്ഥാനനഗരിയിൽ പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങളാണ് ശംഖുംമുഖം ആറാട്ടുകടവിൽ നിമജ്ജനം ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷത്തെ പൂജാചടങ്ങുകൾ നടന്നത്. 15-20 അടി വലുപ്പമുള്ള ഗണേശ വിഗ്രഹങ്ങൾ ഇത്തവണ ഒഴിവാക്കിയിരുന്നു. ഉച്ചക്ക്​ ഒന്നിന്​ പഴവങ്ങാടി ഗണപതി ക്ഷേത്രനടയിൽ ദീപം തെളിച്ച് നാളികേരം ഉടച്ചശേഷമാണ് വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ശംഖുംമുഖത്ത് എത്തിച്ചേരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഘോഷയാത്രയും മറ്റ് ആഘോഷപരിപാടികളും ഇല്ല. ശംഖുംമുഖത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജാചടങ്ങുകൾ നടക്കും. പൂജകൾക്ക് ശേഷം ഗണേശവിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.