അരുവിപ്പുറത്ത് ജഗത്ധ്വനി ഗുരുദേവ ദര്‍ശന വിജ്ഞാനോത്സവം നാളെമുതല്‍

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുവി​ൻെറ 166ാമത് ചതയദിനാഘോഷങ്ങളുടെ ഭാഗമായി അരുവിപ്പുറം മഠത്തി​ൻെറയും ശിവഗിരി ടി.വിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ 'ജഗത്ധ്വനി' ഗുരുദേവ ദര്‍ശന വിജ്ഞാനോത്സവം നാളെമുതല്‍ ആരംഭിക്കുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ചിത്രരചന, ഗുരുകൃതി ആലാപനം, പ്രഭാഷണം, നൃത്തം എന്നീ മത്സരങ്ങളാണ് നടക്കുക. ജാതി, മതഭേദമന്യേ എട്ട് വയസ്സു മുതലുള്ള ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എ കാറ്റഗറിയില്‍ എട്ടുമുതല്‍ 11 വയസ്സുവരെയും ബി കാറ്റഗറിയില്‍ 12 മുതല്‍ 15 വയസ്സുവരെയും സി കാറ്റഗറിയില്‍ 16 വയസ്സിന്​ മുകളിലുള്ളവര്‍ എന്നിങ്ങനെ വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. നിശ്ചിത വാട്​സ്​ആപ്​ നമ്പറുകളിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ ശിവഗിരി ടി.വിയുടെ ഫേസ്​ബുക്ക് പേജില്‍ പോസ്​റ്റ്​ ചെയ്യും. ചിത്രരചന ആഗസ്​റ്റ്​ 26, 27, 28 തീയതികളിലും, ഗുരുകൃതി ആലാപനം ആഗസ്​റ്റ്​ 29,30,31 തീയതികളിലും പ്രഭാഷണം സെപ്റ്റംബര്‍ ഒന്ന്​, രണ്ട്​, മൂന്ന്​ തീയതികളിലും നൃത്തം സെപ്റ്റംബര്‍ നാല്​, അഞ്ച്​, ആറ്​, ഏഴ്​ തീയതികളിലുമാണ് നടക്കുക. വിജയികള്‍ക്ക് മഠം ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മാനങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 8111824687,9995405453,9895302888,9048960210,7907083508 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.