തുമ്പ സംഘർഷം: രണ്ടുപേർ പിടിയിൽ

കഴക്കൂട്ടം: തുമ്പയിൽ കഴിഞ്ഞദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രണ്ട് പേരെ തുമ്പ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. സൗത്ത് തുമ്പ സ്വദേശികകളായ ജോസ് (43), ജൂഡ് (33) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കൊലപാതകം, സംഘംചേരൽ, ആയുധം കൈയിൽ സൂക്ഷിക്കൽ ഉൾ​െപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കുഴഞ്ഞുവീണ് മരിച്ച മേരി ബാബുവിൻെറ (65) ​ മൃതദേഹം സംസ്കരിച്ചു. വലിയവേളി സൻെറ്​ സേവിയസ് പള്ളിയിലാണ് സംസ്കരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. നാല് പ്രതികളെക്കൂടി പിടികൂടാൻ ഉണ്ടെന്നും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും തുമ്പ ഇൻസ്പെക്ടർ വി. അജീഷ് പറഞ്ഞു. രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അറസ്​റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. jude jose ക്യാപ്ഷൻ: അറസ്​റ്റിലായ പ്രതികൾ Mery babu 65 thumba 2, മരിച്ച മേരി ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.