കൈത്തറി മേഖല തകർച്ചയിലെന്ന്​

തിരുവനന്തപുരം: ആറുമാസത്തിലധികമായുള്ള തൊഴിലില്ലായ്മയും നെയ്തു​െവച്ച സൗജന്യ സ്കൂൾ യൂനിഫോം ഏറ്റെടുക്കാത്തതും കൂലി കുടിശ്ശികയും നൂൽ നൽകാത്തതും മൂലം കൈത്തറി മേഖല തകർച്ചയിലാണെന്ന്​ കൈത്തറി തൊഴിലാളി കോൺഗ്രസ്. ബോണസായി ഒരു രൂപ പോലും ലഭിക്കാത്ത സാഹചര്യം പട്ടിണിക്കാലമായി ആചരിക്കാനും തീരുമാനിച്ചു. യോഗം യൂനിയൻ സ്​റ്റേറ്റ് വർക്കിങ് പ്രസിഡൻറ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വണ്ടന്നൂർ സദാശിവൻ, കുഴിവിള ശശി, മംഗലത്തുകോണം തുളസി, എസ്​. എൻ. ജയചന്ദ്രൻ, ബിജു, പെരിങ്ങമ്മല ബിനു തുടങ്ങിയവർ സംസാരിച്ചു. കാട്ടാക്കട കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറായി തെരഞ്ഞെടുത്ത യൂനിയൻ ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവനെ യോഗം ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.