കുരുന്നുകൾ കണ്ടെത്തിയ 'നന്മ മനസ്സിന്‌' അധ്യാപക കൂട്ടായ്മയുടെ ആദരം

കിളിമാനൂർ: പി.പി.ഇ കിറ്റിനുള്ളിൽ കുരുന്നുകൾ കണ്ടെത്തിയ 'നന്മമനസ്സിന്' അധ്യാപക കൂട്ടായ്മയുടെ ആദരവ്. കോവിഡ് നിരീക്ഷണ സൻെററിൽ വളൻറിയറായി പ്രവർത്തിച്ചതിന് പ്രതിഫലമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ നഗരൂർ സ്വദേശി രജിത്തിനെയാണ് കിളിമാനൂർ ഉപജില്ലയിലെ അധ്യാപകരുടെ അക്കാഡമിക് കൂട്ടായ്മയായ 'സ്ലേറ്റും പെൻസിലും' ആദരിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പി​ൻെറ ഓൺലൈൻ ക്ലാസിൻെറ ഭാഗമായി അധ്യാപകർ നൽകിയ പ്രവർത്തനത്തിലാണ് കുരുന്നുകൾ രജിത്തിനെക്കുറിച്ച് എഴുതിയത്. മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ മദർതെരേസയുടെ ജീവിതകഥ പഠിക്കുമ്പോൾ കടന്നുവരുന്ന പ്രവർത്തനമാണ് നന്മകൾ കണ്ടെത്തി എഴുതുക എന്നത്. പത്രമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ രജിത്തി​ൻെറ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളാണ് നന്മകളായി കുരുന്നുകളിലേറെയും എഴുതിയത്. മഹാമാരിക്കാലത്ത് ഒരു നാടി​ൻെറ വെളിച്ചമായി മാറിയ രജിത്ത് കുരുന്നുകളുടെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചതി​ൻെറ തെളിവാണിതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കിളിമാനൂർ ഉപജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകരുടെ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ലേറ്റും പെൻസിലും രജിത്തി​ൻെറ നന്മകളെ ഡിജിറ്റൽ ഡോക്യുമൻെറിലൂടെ കുട്ടികളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പാലിച്ച്​ നടന്ന ചടങ്ങിൽ നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു പൊന്നാടയും ​െമമ​േൻറായും നൽകി കൂട്ടായ്മക്ക് വേണ്ടി ആദരിച്ചു. സ്ലേറ്റും പെൻസിലും അധ്യാപകകൂട്ടായ്മ പ്രതിനിധികൾ പങ്കെടുത്തു. ചിത്രം: KM RPhto22 അധ്യാപകകൂട്ടായ്മ രജിത്തിനെ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.