നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന്​ -വ്യാപാരികൾ

തിരുവനന്തപുരം: ഓണക്കാലത്ത് കണ്ടെയ്​ൻമൻെറ്​ ഏരിയകളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളിലും ഇളവ് നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പും പൊലീസും നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിക്കാൻ വ്യാപാരികള്‍ തയാറാണ്. അത് ഉറപ്പു വരുത്തുവാന്‍ വേണ്ടുന്ന എല്ലാ ഇടപെടലുകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുമെന്നും പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയുന്ന വ്യാപാരികളുടെ അവസ്ഥയും സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.