ഓണം സമൃദ്ധിയുടെയും പ്രത്യാശയുടെയും ഉത്സവം - ഗവർണർ

തിരുവനന്തപുരം: ഓണം സമൃദ്ധിയുടെയും പ്രത്യാശയുടെയും ഉത്സവമാണെന്ന്​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാംസ്‌കാരികവകുപ്പ്​, സൗത്ത് സോൺ കൾചറൽ സൻെറർ, ഭാരത് ഭവൻ എന്നിവ സംയുക്തമായി ഒരുക്കുന്ന പത്ത് ദിവസത്തെ ഓണവിരുന്ന്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാരണം ആഘോഷങ്ങൾ ചുരുക്കിയെങ്കിലും കേരളീയരുടെ ഓണാനുഭൂതിക്ക് ഒരു കുറവും വരുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. കേരളത്തനിമയാർന്ന കലാരൂപങ്ങളും ഇന്ത്യൻ അവതരണങ്ങളും ചേർത്ത് ഒരുക്കുന്ന മാവേലി മലയാളം ഓൺലൈൻ അവതരണങ്ങൾ ഗവർണർ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും രാത്രി ഏഴ്​ മുതൽ 8.30 വരെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അവതരണങ്ങളാണ് സാംസ്‌കാരിക മന്ത്രി, ഭാരത് ഭവ​ൻ, സൗത്ത് സോൺ കൾചറൽ സൻെറർ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയുടെ ​േഫസ്ബുക്ക് പേജുകൾ വഴിയും യുട്യൂബ് ചാനൽ വഴിയും പ്രദർശിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.