കേരളത്തിലേത് പാരവെക്കുന്ന പ്രതിപക്ഷമെന്ന്​ ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കേരളത്തിലേത് പാരവെക്കുന്ന പ്രതിപക്ഷമാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ-ഓട്ടോകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് ബസുകളുണ്ടാക്കി കേരളത്തില്‍ കാര്‍ബണി​ൻെറ അളവ് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ കാലോചിത നടപടിക്ക് പുറപ്പെട്ടത്. എന്നാൽ, ഇ-ബസ് പദ്ധതിക്ക് പ്രതിപക്ഷം പാരവെക്കുകയാണ്​. വികസനമില്ലാതെ കേരളം മുരടിച്ചുപോകണമെന്നാണ് അവരുടെ ആഗ്രഹം. പാരവെപ്പ് ഉപേക്ഷിച്ച് മനുഷ്യര്‍ക്ക് വേണ്ടിയിട്ടുള്ള രാഷ്​ട്രീയം സ്വീകരിക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് ബുദ്ധിയുണ്ടാവട്ടെ എന്നും ജയരാജന്‍ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷത്തെ വിമർശിച്ചു. നാട്ടുകാർക്ക് നല്ലത് ചെയ്താലും പ്രതിപക്ഷത്തിന് എതിർപ്പ് മാത്രമാണെന്ന്​ അദ്ദേഹം പറഞ്ഞു. സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ശർക്കര കുറഞ്ഞെന്ന് പറഞ്ഞുവരെ വിവാദമുണ്ടാക്കിയെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.