സര്‍ക്കാര്‍ ആശുപത്രിയിലെ അശാസ്ത്രീയ കോവിഡ് പരിശോധന​​െക്കതിരെ പ്രതിഷേധം

വെള്ളറട: കോവിഡ് പരിശോധന കഴിഞ്ഞയുടന്‍ രോഗികളെ പറഞ്ഞുവിടുന്നത് രോഗവ്യാപനം കൂട്ടുന്നെന്ന്​ ആരോപിച്ച്​ കോണ്‍ഗ്രസ്​ വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തി. മണ്ഡലം പ്രസിഡൻറ്​ എം. രാജ്‌മോഹന്‍ അധ്യക്ഷതവഹിച്ച യോഗം എ.ഐ.സി.സി അംഗം അന്‍സജിതാ റസല്‍ ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ചെയര്‍മാര്‍ കെ. ദസ്തഗീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല കോണ്‍ഗ്രസ് അംഗം രാജു, ദലിത് കോൺഗ്രസ്​ നേതാവ് കോവില്ലൂര്‍ തങ്കപ്പന്‍, പ്രവാസി റിട്ടേണ്‍ കോൺഗ്രസ്​ പാറശ്ശാല നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.ജി. മംഗള്‍ദാസ്, യൂത്ത് ​േകാൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ മുട്ടച്ചന്‍ സിബിന്‍, യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവ് ആനിപ്രസാദ്​ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.