- ലൈഫ് മിഷൻ കമീഷൻ തട്ടിപ്പ്: വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: ലൈഫ് മിഷ​ൻെറ വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ പദ്ധതി ഇടപാടിലെ കമീഷൻ തട്ടിപ്പ് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് നിയമപരമായി അന്വേഷിക്കാനാകുമെങ്കിൽ അന്വേഷിക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്ന് സെക്രട്ടേറിയറ്റ് യോഗ ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമപരമായി സാധ്യമാകുന്ന ഏതുതരം അന്വേഷണത്തിനും സംസ്ഥാന സർക്കാർ തയാറാകും. കമീഷൻ ഇടപാട്​ നടന്നിട്ടുണ്ടെങ്കിൽ തെറ്റാണ്. കമീഷൻ പറ്റാവുന്ന പദ്ധതിയല്ല ലൈഫ് മിഷൻ. സി.പി.എമ്മിലെയോ എൽ.ഡി.എഫി​െലയോ സർക്കാറിലെയോ ലൈഫ് മിഷ‍​ൻെറയോ ആരും കമീഷൻ പറ്റിയെന്ന് ആക്ഷേപമില്ല. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ കമീഷൻ പറ്റിയെന്നാണ് ആക്ഷേപം. രണ്ടേകാൽ ലക്ഷം പേർക്ക് വീട് നിർമിച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ വക്രീകരിക്കാൻ വിവാദത്തെ ചിലർ ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവ് ജോൺ ബ്രിട്ടാസ് അദ്ദേഹത്തിൻെറ ചാനൽ വഴി നടത്തുന്ന ഓരോ വെളിപ്പെടുത്തലുകൾക്കും മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിയിൽ 4.25 കോടി കമീഷൻ ഇടപാട് നടന്നെന്ന കൈരളി ചാനലിൻെറ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ശിവശങ്ക​െറ ന്യായീകരിക്കേണ്ട കാര്യം സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഇല്ല. പിണറായി വിജയനെ കുടുക്കിയിടാനൊരുക്കിയ കള്ളക്കേസെന്ന് ലാവലിനെ ഹൈകോടതി വിലയിരുത്തിയതുപോലെ തന്നെയാകും ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന രണ്ടാം ലാവലിൻ എന്ന പേരിലെ കള്ളക്കഥക്കുമെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.