വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തുന്നതിന് പിന്തുണ -വി. ശിവൻകുട്ടി

തിരുവനന്തപുരം: തലസ്​ഥാന ജില്ലയുടെ അഭിമാനവും കേരള ജനതയുടെ പൊതുസ്വത്തും പ്രതിവർഷം നൂറുണക്കിന് കോടി രൂപ പൊതു ഖജനാവിന് ലാഭം ഉണ്ടാക്കിത്തരുകയും ചെയ്യുന്ന രാജ്യാന്തര വിമാനത്താവളം വമ്പൻ കോർപറേറ്റായ അദാനി എൻറർൈപ്രസസിന് തീറെഴുതുവാനുള്ള കേന്ദ്രസർക്കാർ​ തീരുമാനത്തെ എന്ത് വിലകൊടുത്തും ചെറുത്തുതോൽപിക്കാൻ തൊഴിലാളി വർഗം ജീവൻ നൽകി പോരാടുമെന്ന് സി.ഐ.ടി.യു സംസ്​ഥാന സെക്രട്ടറി വി. ശിവൻകുട്ടി പ്രസ്​താവനയിൽ അറിയിച്ചു. തെറ്റായ തീരുമാനത്തിൽനിന്ന്​ പിന്മാറി കേരള സർക്കാർ മുന്നോട്ട് വെച്ച നിർദേശം അംഗീകരിച്ച് വിമാനത്താവളത്തിൻെറ സമ്പൂർണ അധികാരം സർക്കാറിന് മുഖ്യപങ്കാളിത്തമുള്ള സ്​പെഷൽ പർപസ്​ വെഹിക്കിളിൽ നിഷിപ്തമാക്കണമെന്ന് വി. ശിവൻകുട്ടി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.