എ.ആർ ക്യാമ്പിലെ അസി. സബ് ഇൻസ്‌പെക്ടർക്ക് കോവിഡ്

കോവളം: കണ്ടെയ്‌ൻമൻെറ്​ സോണായ വിഴിഞ്ഞത്ത് ഡ്യൂട്ടിയിലായിരുന്ന സ്ഥിരീകരിച്ചു. ഇതോടെ ഒപ്പം ജോലിചെയ്തിരുന്ന നാല് പൊലീസുകാരോട് വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചു. നെയ്യാറ്റിൻകര തിരുപുറം സ്വദേശിയായ എ.എസ്.ഐക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കഴിഞ്ഞദിവസം ഡ്യൂട്ടിചെയ്യവെ രാത്രിയോടെ വിറയലും പനിയും അനുഭവപ്പെട്ടു. തുടർന്ന് വിഴിഞ്ഞം പൊലീസി​ൻെറ അനുമതിയോടെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്​ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഴിഞ്ഞം തീരത്ത് പൊലീസുകാർക്ക് ഒറ്റ ഷിഫ്​റ്റിൽ 24 മണിക്കൂർ ഡ്യൂട്ടി നൽകിയത് പൊലീസുകാർക്ക് ആരോഗ്യ പ്രശ്നം സൃഷ്​ടിച്ചേക്കുമെന്ന ആശങ്കക്കിടെയാണ് തീരത്ത് ഡ്യൂട്ടിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.