യുവാവ്​ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ

kol56 Ivin 32 chathanoor ചാത്തന്നൂർ: യുവാവിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയിപ്പാട് ശ്രീവിലാസത്തിൽ വിജയ​ൻെറ മകൻ ഐവി(32)നെയാണ് ഇത്തിക്കരയാറ്റിൽ പള്ളിയ്ക്കമണ്ണടി പാലത്തിന് സമീപം വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ചൊവ്വാഴ്​ച രാവിലെ പത്തരയോടെ കടയിൽ പോകാനായി വീട്ടിൽനിന്ന്​ കാറുമായി ഇറങ്ങി. ഇതിനി​െട കുമ്മലൂരിൽ കാർ വീടി​ൻെറ മതിലിൽ ഇടിച്ചു. അപകടവിവരം വീട്ടിൽ അറിയിച്ചശേഷം ഫോൺ ഓഫ് ആകുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്​ച രാത്രി ചാത്തന്നൂർ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്​ച രാവിലെ എ​േട്ടാടെ മൃതദേഹം പള്ളിക്കമണ്ണടി കടവിന് സമീപം കണ്ടെത്തുകയായിരുന്നു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡ് ടെസ്​റ്റ്​ നടത്തി പൊസ്​റ്റ്​േ​മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.