സര്‍വകക്ഷിയോഗം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അന്താരാഷ്​ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്​ കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കത്ത് മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുഖ്യപങ്കാളിയായ ഒരു സ്‌പെഷല്‍ പര്‍പസ് വെഹിക്കിളിനെ വിമാനത്താവളത്തി​ൻെറ പ്രവര്‍ത്തനച്ചുമതല ഏല്‍പിക്കണമെന്ന് പലതവണ ഉന്നയിച്ചത്​ കേന്ദ്രം നിരാകരിച്ചതില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.