സഫ്‌ന നാസറുദ്ദീന് അനുമോദനം

തിരുവനന്തപുരം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 45ാമത് റാങ്ക് നേടിയ സഫ്‌ന നാസറുദ്ദീനെ യൂത്ത് ലീഗ് തിരുവനന്തപുരം ജില്ല കമ്മിറ്റിയും ഹരിത സ്പര്‍ശവും അനുമോദിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ ഡി. നൗഷാദും കണിയാപുരം ഹരിത സ്പര്‍ശത്തി​ൻെറ സ്‌നേഹോപഹാരം ചെയര്‍മാന്‍ ഷഹിര്‍ ജി. അഹമ്മദും സമര്‍പ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ഷഹീര്‍ ഖരീം, യൂത്ത് ലീഗ് മുന്‍ ജില്ല ജനറല്‍ സെക്രട്ടറി മാണിക്യവിളാകം റാഫി, ഹരിത സ്പര്‍ശം കോഓഡിനേറ്റര്‍ നൗഷാദ് ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.