രാജീവ് ഗാന്ധി ജന്മദിന ഭക്ഷ്യക്കിറ്റ് വിതരണം

പാറശ്ശാല: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76ാം ജന്മദിനത്തോടനുബന്ധിച്ച് പാറശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവാരക്കോണം ബാലിക മന്ദിരത്തിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് ലഡുവിതരണവും ഭക്ഷ്യക്കിറ്റ് സമര്‍പ്പണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൊല്ലിയോട് സത്യനേശ​ൻെറ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ എ.ടി. ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കൊറ്റാമം വിനോദ്, പാറശ്ശാല സുധാകരന്‍, ഡി.സി.സി മെംബര്‍ ജോണ്‍, മണ്ഡലം പ്രസിഡൻറ്​ പവതിയാന്‍വിള സുരേന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ അജാഷര്‍ ഡാനിയല്‍, കൊറ്റാമം മോഹനന്‍, സുരേഷ് ആടുമന്‍കാട്, കോണ്‍ഗ്രസ് നേതാക്കളായ എന്‍.എസ്. ബിജു, ജോസ് ചന്ദനക്കട്ടി, ജിഗിന്‍ കുമാര്‍, മണി മുണ്ടപ്ലാവിള, എസ്.എസ്. ലളിത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.