രാജീവ് ഗാന്ധി ജന്മദിനാഘോഷം

ബാലരാമപുരം: അതിയന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവണാകുഴി, പി.ടി.പി.നഗർ, മണലുവിള എന്നീ സ്ഥലങ്ങളിൽ ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ അന്നദാനം നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ വെൺപകൽ അവനീന്ദ്രകുമാർ, എം. മുഹിനുദീൻ, നെയ്യാറ്റിൻകര അജിത്, ജയരാജ് തമ്പി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.