വീട്ടമ്മയും ഏഴുവയസ്സുകാരിയും അദ്​ഭുതകരമായി രക്ഷപ്പെട്ടു

കാട്ടാക്കട: തെങ്ങ് കടപുഴകി വീട് തകര്‍ന്നു. ഗർഭിണിയായ . കാട്ടാക്കട ആമച്ചൽ കൊല്ലകോണം സ്വദേശി ഗിരീഷി‍ൻെറ വീടിനുമുകളിലാണ് തെങ്ങ്​ വീണ്​ അപകടം ഉണ്ടായത്‌. വ്യാഴാഴ്​ച രാവിലെയോടെയാണ് സംഭവം. വീട്ടമ്മ അടുക്കളയിൽ ജോലിചെയ്യുന്നതിനിടെ വലിയശബ്​ദത്തോടെ തെങ്ങ്​ വീടിനുമുകളിലേക്ക് പതിച്ചു. മേല്‍ക്കൂര പൊട്ടി താഴേക്ക് പതിക്കുമ്പോൾ എന്താണ് സംഭവിക്കുന്ന​െതന്നറിയാതെ ഗർഭിണിയായ പ്രിയയും എഴുവയസ്സുകാരി നിരഞ്ജനയും പുറത്തേ​േക്കാടി. ഇതിനിടെ പ്രിയയുടെ ശരീരത്ത് ഓടും കമ്പുകളും പതിച്ച്​ നേരിയ പരിക്കുംപറ്റി. തെങ്ങുവീണ് അടുക്കള ഭാഗം പൂർണമായി തകർന്നു. പച്ചക്കല്ല്​ കൊണ്ട് നിർമിച്ച വീടി​ൻെറ ഭിത്തി പലഭാഗവും വിള്ളൽവീണു. ഗിരീഷ് അപകടസമയം വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികൾ എത്തിയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.