പനച്ചമൂട്ടില്‍ വീണ്ടും അനധികൃത മീന്‍ചന്ത

വെള്ളറട: നടത്തുന്നതായി പരാതി. പനച്ചമൂട്ടിലും സമീപപ്രദേശങ്ങളിലും കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തി​ൻെറ ഉത്തരവാദിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്തയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. ഈ അവസരം മ​ുതലെടുത്താണ് അനധികൃത ചന്ത കൂടുന്നത്. ചെറിയകൊല്ല വെള്ളറട റോഡില്‍ പനച്ചമൂട് പുളിമൂട് ജങ്​ഷന്​ സമീപം റോഡില്‍ തമിഴ്‌നാടി​ൻെറ ഭാഗത്താണ് അനധികൃത ചന്ത കൂടുന്നത്. മീന്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ അനിയന്ത്രിതമായ തിരക്കാണ് പലപ്പോഴും. കേരള പൊലീസിന് നിയന്ത്രിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പൊലീസ് നിസ്സഹായരാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്​ പനച്ചമൂട്ടില്‍ കേരള പൊലീസിട്ട ചെക്​പോസ്​റ്റ്​ വിവിത രാഷ്​ട്രീയ പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.