റൂറൽ കണ്ടെയ്‌ൻമെൻറ്​ സോണുകളിലെ നിയന്ത്രണങ്ങൾ ഡി.ഐ.ജി നേരിട്ടെത്തി പരിശോധിച്ചു

റൂറൽ കണ്ടെയ്‌ൻമൻെറ്​ സോണുകളിലെ നിയന്ത്രണങ്ങൾ ഡി.ഐ.ജി നേരിട്ടെത്തി പരിശോധിച്ചു തിരുവനന്തപുരം: ജില്ലയിലെ റൂറൽ മേഖലയിലെ കണ്ടെയ്‌ൻമൻെറ്​ സോണുകളിലെ നിയന്ത്രണങ്ങള്‍ ഡി.ഐ.ജി നേരിട്ടെത്തി പരിശോധിച്ചു. പാറശ്ശാല, വെള്ളറട മേഖലകളിൽ കോവിഡ് പ്രതിരോധ നടപടികൾക്കായി ഡിവൈ.എസ്.പി റാങ്കിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. നെയ്യാറ്റിൻകര സബ് ഡിവിഷനിലെ പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം തുടങ്ങിയ മേഖലകളിലാണ് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിൻ, ജില്ല പൊലീസ് മേധാവി ബി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ സാഹചര്യം വിലയിരുത്തിയത്. പാറശ്ശാല മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി റൂറൽ നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി ദിനരാജ്, വെള്ളറട മേഖലയിൽ ഡി.സി.ആർ.ബി ഡിവൈ.എസ്​.പി വിജുകുമാർ എന്നിവരെ സ്പെഷൽ ഓഫിസർമാരായി ചുമതലപ്പെടുത്തി. നെയ്യാറ്റിൻകര സബ്ഡിവിഷനിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘം രൂപവത്​കരിക്കും. നെയ്യാറ്റിൻകര നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും നേരിട്ട് പരിശോധന നടത്തിയ ഡി.ഐ.ജി സാമൂഹിക അകലം, കോവിഡ് പ്രോട്ടോകോൾ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകി. നെയ്യാറ്റിൻകരയിൽ വ്യാപാരപ്രതിനിധികളുമായി സഹകരിച്ച് നെയ്യാറ്റിൻകര പൊലീസ് നടപ്പാക്കുന്ന മാസ്​ക്കി​ൻെറയും സാനിറ്റൈസറി​ൻെറയും വിതരണവും ഡി.ഐ.ജി നിർവഹിച്ചു. ബാലരാമപുരത്തും ഡി.ഐ.ജിയും സംഘവും ഒരു മണിക്കൂറിലെറെ പരിശോധന നടത്തി. ശാലിഗോത്രതെരുവിലും പരിസരങ്ങളും പരിശോധിച്ചു. കൈത്തറി വസ്ത്രം നെയ്യുന്ന സ്ഥലങ്ങളിലെത്തി സുരക്ഷകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് സൗഹൃദ സംഭാഷണവും നടത്തി. ഡിവൈ.എസ്​.പിമാരായ പ്രമോദ് കുമാർ, എ. സാഹിർ എന്നിവരും ഡി.​െഎ.ജിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.