കസ്​റ്റഡിയിലെ തൂങ്ങിമരണം: തെളിവെടുപ്പ്​ നടത്തി, പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മൊബൈൽ മോഷണക്കേസിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ തൂങ്ങിമരിച്ച സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം ഫോർട്ട്​ പൊലീസ്​ സ്‌റ്റേഷനിൽ തെളിവെടുപ്പ്‌ നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌.പി എസ്‌. ഷാനവാസ്‌, ഡിവൈ.എസ്‌.പി എസ്​. ഹരികൃഷ്‌ണൻ, ഫോറൻസിക്‌ ഓഫിസർ എന്നിവരാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. സംഭവസമയത്ത്​ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച്​ ഒാഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ആഗസ്​റ്റ്​ 16നാണ്‌ മൊബൈൽ ഫോൺ മോഷണം ആരോപിച്ച്‌ പൂന്തുറ സ്വദേശിയായ അൻസാരിയെന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന്​ കൈമാറിയത്​. കോവിഡി​ൻെറ സാഹചര്യത്തിൽ ലോക്കപ്പിൽ പാർപ്പിക്കാതെ സ്​റ്റേഷനിലെ മറ്റൊരു ഹാളിൽ പാർപ്പിച്ചിരുന്ന യുവാവിനെ ​രാത്രി ഏഴോടെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആദ്യം ജില്ല ക്രൈംബ്രാഞ്ച്​ അന്വേഷണം നടത്തിയ കേസിൽ പൊലീസി​ൻെറ ഭാഗത്തുനിന്ന്​ നടപടിക്രമങ്ങളിൽ വീഴ്​ച വന്നെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയിരുന്നു. കസ്​റ്റഡിമരണമായതിനാൽ വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞദിവസമാണ്​ കേസ്​ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്​. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന്​ അന്വേഷണവൃത്തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.