മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

മംഗലപുരം: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്​റ്റിൽ. ‌അണ്ടൂർക്കോണം മണ്ഡലം മുൻ പ്രസിഡൻറ്​ കൊയ്ത്തൂർക്കോണം നീതു ഭവനിൽ സുജിയെയാണ് മംഗലപുരം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്ന സുരേഷി​ൻെറയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ മറ്റൊരു അശ്ലീലചിത്രത്തിൽ ചേർത്ത്‌ പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി ആക്ടും കെ.പി ആക്ടും പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്​റ്റ്​. മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്കുമാർ, എസ്.ഐ വി. തുളസീധരൻ നായർ, ജി.എസ്.ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.