അടൂർ പ്രകാശ് എട്ടുകാലി മമ്മൂഞ്ഞ് ആകരു​െതന്ന്​

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ അനാസ്ഥ മൂലം താൽക്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സർക്യൂട്ടി​ൻെറ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങൽ എം.പി അടൂർ പ്രകാശി​ൻെറ ശ്രമം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാറാണ് ശിവഗിരിയും അതുമായി ബന്ധപ്പെട്ട ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളും കോർത്തിണക്കി ശിവഗിരി ടൂറിസം വികസന സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനസർക്കാർ പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് താൽക്കാലികമായി റദ്ദാക്കപ്പെട്ടു. ഇതിനെ തുടർന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ നടത്തിയ ഇടപെടൽ ഫലം കാണുകയും പദ്ധതി പുനഃസ്ഥാപിക്കുകയും ഉണ്ടായി. പദ്ധതി വീണ്ടും പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ത​ൻെറ ശ്രമം കൊണ്ടാണ് പുനഃസ്ഥാപിച്ചതെന്ന എം.പിയുടെ പ്രസ്താവന ഉളുപ്പില്ലായ്‌മയാണ് വ്യക്തമാക്കുന്നതെന്ന് സുധീർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.