സർക്കാർ മേഖലയിലുള്ള സംസ്​ഥാനത്തെ ആദ്യ ഡെൻറൽ ലബോറട്ടറി

സർക്കാർ മേഖലയിലുള്ള സംസ്​ഥാനത്തെ ആദ്യ ഡൻെറൽ ലബോറട്ടറി തിരുവനന്തപുരം: പുലയനാർകോട്ടയിൽ ആരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ സംസ്​ഥാനത്തെ ആദ്യ ഡൻെറല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്​റ്റ്​ 25ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവഹിക്കും. ലബോറട്ടറിക്കുവേണ്ടി സർക്കാർ അനുവദിച്ച 10 പുതിയ തസ്തികകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. 1.30 കോടി രൂപയാണ് വിനിയോഗിച്ചത്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചുവന്നിരുന്ന കൃത്രിമ പല്ല് നിർമാണം പൂർണമായും പുതിയ ലാബിൽ ചെയ്യാനാകും. ചൊവ്വാഴ്ച രാവിലെ 12.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.