സി.പി.എം പ്രവർത്തകൻ കു​േത്തറ്റ്​ മരിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

കായംകുളം: കായംകുളത്ത്​ സി.പി.എം പ്രവർത്തകൻ എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ സിയാദ്​ (36) കുത്തേറ്റ്​ മരിച്ച സംഭവത്തിൽ ക്വ​േട്ടഷൻ സംഘത്തലവനായ മുഖ്യ പ്രതി പിടിയിൽ. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബിെന (39) ആണ്​ കോട്ടയം മെഡിക്കൽ കോളജിൽനിന്ന്​ കസ്​റ്റഡിയിലെടുത്തത്​. ആക്രമണത്തിനിടെ പരിക്കേറ്റ ഇയാൾ കോട്ടയത്തേക്ക്​ കടക്കുകയായിരുന്നു. സിയാദിനെ കൊലപ്പെടുത്തുകയും സുഹൃത്ത് റജീഷിനെ (34) വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നഗരസഭയിലെ കോൺഗ്രസ്​ കൗൺസിലർ കാവിൽ നിസാമിനെയും കസ്​റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ​ കായംകുളം ഫയർസ്​റ്റേഷന്​ സമീപമാണ്​ സിയാദിനുനേരെ അക്രമണം ഉണ്ടായത്. മുജീബിൻെറ നേതൃത്വത്തിലെ സംഘമാണ് കൃത്യം നടത്തിയത്​. രണ്ടുപേർ വീതം ബൈക്കിലും കാറിലുമായാണ് ഇവിേടക്ക് എത്തിയത്. സംഭവത്തിന​ുശേഷം റജീഷി​ൻെറ വീട് ലക്ഷ്യമാക്കി ഇവർ കോയിക്കപ്പടിയിലേക്ക് എത്തി. എന്നാൽ, സംഭവം അറിഞ്ഞ റജീഷ് സുഹൃത്തുമൊത്ത് ഇതിനകം ജങ്ഷനിൽ എത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ റജീഷിന് തലക്ക്​ വെേട്ടറ്റു. ഇതിനിടയിൽ മുജീബിനും പരിക്കേറ്റു. മുജീബിൻെറ കുടുംബം വാടകക്ക് താമസിക്കുന്ന വീടിന് നേരെയും ആക്രമണമുണ്ടായി. കോയിക്കപ്പടിയിൽ സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ കൗൺസിലർ നിസാമാണ് മുജീബിനെ വീട്ടിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല. ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെട്ടതിനാലാണ് വീട്ടിലെത്തിച്ചതെന്ന് നിസാം പറഞ്ഞു. ഇതേതുടർന്ന് നിസാമിൻെറ വീടിന് നേരെയും അക്രമണം ഉണ്ടായി. വിഷയത്തിൽ രാഷ്​ട്രീയ ഇടപെടലുണ്ടായി എന്ന ആരോപണത്തെതുടർന്നാണ്​ നിസാമിനെ പൊലീസ് കസ്​റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയത്​. സിയാദി​ൻെറ ​െകാലപാതകത്തിൽ പ്രതിഷേധിച്ച്​ കായംകുളത്ത്​ സി.പി.എം ആഹ്വാനം ചെയ്​ത ഹർത്താൽ പൂർണമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.