വിമാനത്താവള സ്വകാര്യവത്​കരണം; തീരുമാനം പിൻവലിക്കണം -എ.​െഎ.വൈ.എഫ്​

തിരുവനന്തപുരം: കേരളത്തി​ൻെറ പൊതു സ്വത്തായിരുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് എ.​െഎ.വൈ.എഫ്​ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ ഇഷ്​ടതോഴനായ അദാനി ഗ്രൂപ്പിന് വിമാനത്താവളം 50 വർഷക്കാലത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയും കോവിഡ് കാലത്തെ മറ്റൊരു പകൽക്കൊള്ളയുമാണ്. മഹാമാരിയുടെ മറവിൽ ഇതിനകം തന്നെ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്​കരിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത് ബി.ജെ.പി കേരള ഘടകത്തി​​ൻെറയും കേന്ദ്രമന്ത്രി വി. മുരളീധര​​ൻെറയും അറിവോടുകൂടിയാണെന്നും സ്വകാര്യവത്​കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.