ആടുവളർത്തൽ പദ്ധതി

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൻെറ 2020-21 പ്ലാൻ പദ്ധതിയുടെ ഭാഗമായി ആടുവളർത്തൽ േപ്രാത്സാഹിപ്പിക്കുന്നതിന്​ വാണിജ്യാടിസ്​ഥാനത്തിൽ (19 പെണ്ണാട് + ഒരു മുട്ടനാട് എന്നിവക്ക്​ ഒരു ലക്ഷം രൂപ ധനസഹായം), ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ് (അഞ്ച് ആടുകൾ - 25,000 രൂപ ധനസഹായം) എന്നിവ നടപ്പാക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ആടുവളർത്തൽ യൂനിറ്റ്, കോഴിവിതരണം, കിടാരിവളർത്തലിന് ധനസഹായം, ശുചിയുളള തൊഴുത്ത് നിർമിക്കുന്നതിന് ധനസഹായം, താറാവ് വളർത്തൽ യൂനിറ്റ്, തീറ്റപ്പുല്ല് കൃഷിക്കുള്ള ധനസഹായം എന്നിവക്ക​ും അപേക്ഷ ക്ഷണിച്ചു. (അപേക്ഷ ഫോറങ്ങൾ മൃഗാശുപത്രികളിൽ ലഭ്യമാണ്​. സെപ്റ്റംബർ അഞ്ചിന് മുമ്പായി മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.