എം.പി. അപ്പൻ സ്മാരക മന്ദിരം

തിരുവനന്തപുരം: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വഴുതക്കാട് വാർഡിൽ നിർമിച്ച പുലരിയുടെയും വനിതാ സൗഹൃദകേന്ദ്രം 'പൗർണമി'യുടെയും ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.​െഎ ജങ്​ഷനിൽ നിർമിച്ച വനിത സൗഹൃദ കേന്ദ്രത്തിൽ നാല് ടോയ്‌ലെറ്റ്, ഫീഡിങ് റൂം, വാഷിങ് ഏരിയ എന്നിവയ​ുണ്ട്​. എംപി. അപ്പൻ സ്മാരക മന്ദിരം ജനസേവന കേന്ദ്രമായാണ്​ പ്രവർത്തിക്കുക. സർക്കാറി​ൻെറയും നഗരസഭയുടെയും വിവിധ സേവനങ്ങൾ ഈ കേന്ദ്രത്തിൽനിന്ന് ലഭ്യമാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്. പുഷ്പലത, സി. സുദർശൻ കൗൺസിലർമാരായ ബിന്ദു ശ്രീകുമാർ, വിജയക്ഷ്മി സെക്രട്ടറി അനു ആർ.എസ്, സൂപ്രണ്ടിങ് എൻജിനീയർ ഉണ്ണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.