മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

ശംഖുംമുഖം: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച കാസര്‍കോട് സ്വദേശി നിസാറുദീനെ എയര്‍ കസ്​റ്റംസ് കസ്​​റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാവിലെ ദ​ു​ൈബയില്‍നിന്ന്​ തിരുവനന്തപുരത്തെത്തിയ എയര്‍ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി മൂന്ന് കാപ്സൂള്‍ മാതൃകയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എമി​േഗ്രഷന്‍ പരിശോധകള്‍ കഴിഞ്ഞ​്​ പുറത്തുകടക്കുന്നതിനുമുമ്പ് കസ്​റ്റംസി​ൻെറ മെറ്റല്‍ ഡിറ്റക്ടര്‍ വാതിലില്‍ ഇയാളെ പരിശോധിച്ചെങ്കിലും സ്വര്‍ണം ക​െണ്ടത്തിയിരുന്നില്ല. എന്നാല്‍, മറ്റ് ജില്ലക്കാര്‍ വിദേശത്തുനിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കസ്​റ്റംസ് ഇവരെ കൂടുതല്‍ നീരിക്ഷണങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. അത്തരത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ നടത്തത്തില്‍ പന്തികേട് തോന്നിയ എയര്‍ കസ്​റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ തിരികെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്​തെങ്കിലും ത​ൻെറ പക്കല്‍ സ്വര്‍ണമി​െല്ലന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. സ്വര്‍ണത്തിനു പുറമെ ആപ്പിള്‍ ഐ ഫോണുകളും എയര്‍കസ്​റ്റംസ് ക​െണ്ടടുത്തു. സ്വര്‍ണത്തിനും ഫോണിനും കൂടി 30 ലക്ഷത്തിലധികം രൂപ വിലവരും. എയര്‍കസ്​റ്റംസ് അസിസ്​റ്റൻറ്​ കമീഷണര്‍ എസ്.ബി. അനിലി​ൻെറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ആര്‍. ബൈജു, പി. രാമചന്ദ്രന്‍, സുധീര്‍, രാജീവ്, യു. പുഷ്പ, ഇന്‍സ്പെക്ടര്‍മാരായ ഷിബു വിന്‍സൻെറ്, വിശാഖ്, ബാല്‍ മുകുന്ദ് എന്നിവരാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.