ഇന്ന്​ ലോക കൊതുകുദിനം; ജാഗ്രതവേണമെന്ന്​ ആരോഗ്യവകുപ്പ്​

തിരുവനന്തപുരം: ഇന്ന്​ ലോക കൊതുകുരോഗ ദിനമായി ആചരിക്കു​ന്ന പശ്ചാത്തലത്തിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന്​ ​ആരോഗ്യവകുപ്പ്​. കൊതുക്​ നിവാരണ പ്രവർത്തനങ്ങളിൽ എല്ലാവരും ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകുവര്‍ധനക്ക്​ കാരണമാകുന്നുണ്ട്​. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്​ക്കാനാവും. സര്‍ക്കാര്‍ തലത്തിലോ പ്രാദേശികതലത്തിലോ മാത്രം കൈക്കൊള്ളുന്ന നടപടികളിലൂടെ കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 1897 ഓഗസ്​റ്റ്​ 20നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്. ഈ കണ്ടെത്തലി​ൻെറ സ്മരണക്കാണ്​ ആഗസ്​റ്റ്​ 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. മലേറിയ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്​റ്റ്​ നെയില്‍ തുടങ്ങിയവയാണ് കൊതുകുവഴി പകരുന്ന പ്രധാന മാരകരോഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.