എട്ടുകിലോ കഞ്ചാവ് പിടികൂടി

അമ്പലത്തറ: വില്‍പനക്കായി കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കായംകുളം സ്വദേശി അറഫയെ (29) പൂന്തുറ പൊലീസ് അറസ്​റ്റ്​ ചെയ്​തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ ബിനുവി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബൈപാസില്‍ പരിശോധന നടത്തുന്നതിനി​ടെയാണ് കഞ്ചാവുമായി പത്തനംതിട്ട രജിസ്​ട്രേഷൻ മിനിലോറിയില്‍ ഇയാൾ എത്തിയത്. കാബിനുള്ളില്‍ രണ്ടുകിലോ വീതം വരുന്ന നാല് പൊതികളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തി​ൻെറ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്ത് വരികയാ​െണന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.