ഡോ. ബി. ഗോവിന്ദന് കോഹിനൂർ ഓഫ് ഇന്ത്യ പുരസ്കാരം

തിരുവനന്തപുരം: ഭീമ ജ്വല്ലറി ചെയർമാനും സ്വർണ വ്യപാര രംഗത്തെ പ്രമുഖനുമായ ഡോ. ബി. ഗോവിന്ദന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലി​ൻെറ (ജി.ജെ.ഇ.പി.സി) കോഹിനൂർ ഓഫ് ഇന്ത്യ പുരസ്കാരം സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിവരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. രാജ്യത്തെ രത്ന- ജ്വല്ലറി വ്യവസായത്തെയും അതി​ൻെറ ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.