ഗാന്ധിയന്‍ മൂല്യങ്ങള്‍ പുതുതലമുറ ജീവിതത്തില്‍ പകര്‍ത്തണം ^ഉമ്മന്‍ ചാണ്ടി

ഗാന്ധിയന്‍ മൂല്യങ്ങള്‍ പുതുതലമുറ ജീവിതത്തില്‍ പകര്‍ത്തണം -ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം: ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പുതുതലമുറ തയാറാകേണ്ട കാലഘട്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തി​ൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യന്‍ ഭരണഘടന ഗാന്ധിയന്‍ കാഴ്ചപ്പാടില്‍' വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനവും സഹിഷ്ണുതയും വളര്‍ത്താനും വര്‍ഗീയതക്കെതിരെ പോരാടാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ അജിത്ത് ഡി.എസ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം കെ.എസ്. ഗോപകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്‍.എസ്. നുസൂര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ വിനേഷ്യസ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ സുധീര്‍ ഷാ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ അനു ഏണസ്​റ്റ്​ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.