വക്കം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങല്‍: ബി.ടി.എസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ . ഇയാളുടെ ഭാര്യ വക്കം പഞ്ചായത്തിലെ ആശാ വര്‍ക്കറാണ്. ഇവർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്​റ്റിന്‍ ജോസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ എം. പ്രദീപി​ൻെറ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ള ജീവനക്കാരെ ക്വാറൻറീനില്‍ പ്രവേശിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ സിദ്ദീഖ് എന്നിവര്‍ ബോധവത്​കരണം നടത്തി. സ്ഥാപനവും പരിസരവും അണുമുക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.