കിളിമാനൂരിൽ നിരവധിപേർക്ക് കോവിഡ് പോസിറ്റീവ്

കിളിമാനൂർ: മേഖലയിൽ വിദ്യാർഥികൾക്കടക്കം പതിനഞ്ചിൽപരം പേർക്ക് കോവിഡ് പോസിറ്റീവ്. പലരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം പി.എച്ച്​.സിയിൽ നടന്ന 41 പേരുടെ ആൻറിജൻ പരിശോധനയിൽ 7 പേർക്ക് സ്ഥിരീകരിച്ചു. കുറ്റിമൂട്ടിൽ കഴിഞ്ഞദിവസം പോസിറ്റീവായ യുവതിയുടെ മാതാപിതാക്കൾക്ക്​ പോസിറ്റീവായിട്ടുണ്ട്. വാലുപച്ചയിൽ സ്ത്രീക്കും രണ്ട് ആൺമക്കൾക്കും കോവിഡ്​ സ്ഥിരീകരിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പും പൊലീസും ആരംഭിച്ചിട്ടുണ്ട്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തൊളിക്കുഴിയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ രണ്ട് വയസ്സുള്ള കുഞ്ഞ്​, തട്ടത്തുമലയിലെ 61 വയസ്സുള്ള പുരുഷൻ, കിളിമാനൂർ മാവുവിളയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 50 വയസ്സുള്ള സ്ത്രീ എന്നിവർക്ക്​ രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.