ജി. ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല ^കുമ്മനം

ജി. ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല -കുമ്മനം തിരുവനന്തപുരം: ആർക്കിടെക്ട്​ ജി. ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാറിനുവേണ്ടി ചെയ്ത പ്രോജക്​ടുകളുടെ കൂലിക്കായി വർഷങ്ങളായി സെക്ര​േട്ടറിയറ്റിൽ കയറിയിറങ്ങുന്ന ദുരവസ്ഥയിലാണ​േ​ദ്ദഹം. മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണ​ൻെറ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചെലവായ മൂന്നുകോടി രൂപ ശിൽപിയായ ശങ്കറിന്​ സർക്കാർ കൊടുത്തിട്ടില്ല. എല്ലാ പ്രൊജക്​ടുകളിൽനിന്നുമായി 12 കോടിയോളം രൂപ അദ്ദേഹത്തിന് കിട്ടാനുണ്ട്. ഇതോടെ തിരസ്‌കാരത്തി​ൻെറയും നിന്ദയുടെയും സ്മാരകമാകുകയാണ് കേരളത്തി​ൻെറ സെക്ര​േട്ടറിയറ്റെന്നും കുമ്മനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.