ആര്യനാട് സർവിസ് സഹകരണ ബാങ്ക്: ആ​ശങ്ക വേണ്ടെന്ന്​ ഭരണസമിതി

ആര്യനാട്: ആര്യനാട് സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് സഹകാരികൾക്ക് ഒരുവിധ ആശങ്കയും വേണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് ഭരണസമിതിയംഗങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇടപാടുകളിൽ ക്രമക്കേട് നടത്തിയ ജീവനക്കാരെ ഭരണസമിതി സസ്പെൻഡ് ചെയ്തു. എം.ഡി.എസുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ 2019 ഡിസംബറിലാണ് ഒരു വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടക്കവേ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പിന്നീട് ഒരു ജീവനക്കാരനെയും കൂടി സസ്പെൻഡ് ചെയ്തു. ഇവർ ബാങ്കിനുണ്ടാക്കിയ സാമ്പത്തിക നഷ്​ടം ഇവരിൽ നിന്നുതന്നെ ഈടാക്കാനും ബാങ്ക് തീരുമാനിച്ചു. ഭരണ സമിതി ഒരു സബ് കമ്മിറ്റി രൂപവത്​കരിച്ച് അന്വേഷണം പൂർത്തിയാകുന്ന മുറക്ക്​ നിയമനടപടികളും സ്വീകരിക്കും. സഹകാരികളുടെ ബാങ്കിടപാടുകൾക്ക് ഒരു തടസ്സവുമി​െല്ലന്നും സാമ്പത്തിക ഭദ്രതക്ക്​ പ്രശ്നങ്ങളി​െല്ലന്നും പ്രസിഡൻറ്​ ദീക്ഷിത് പറഞ്ഞു. ബാങ്കി​ൻെറ നേട്ടങ്ങളിൽ വ്യാകുലപ്പെടുന്ന ചിലര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുംവിധം ദുഷ്പ്രചാരണം നടത്തുന്നുണ്ട്. ബാങ്ക് സെക്രട്ടറി എസ്. അരുൺഘോഷ്, ഭരണ സമിതി അംഗങ്ങളായ മോഹനൻ നായർ, ഇ. രാധാകൃഷ്ണൻ, മറ്റ് ഭരണ സമിതിയംഗങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ...Cu ഈ ബാങ്ക് പ്രസിഡൻറ്​ സപ്ലിമൻെറിന് പരസ്യം തരാന്‍ തയാറായിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.