പുത്തന്‍പള്ളി വാര്‍ഡിൽ കടകള്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ തുറക്കാം

അമ്പലത്തറ: പുത്തന്‍പള്ളി വാര്‍ഡിലെ കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. ക​െണ്ടയ്ൻ​മൻെറ്​ സോണില്‍നിന്ന്​ വാര്‍ഡിനെ ഒഴിവാക്കുന്നകാര്യം രോഗവ്യാപനത്തി​ൻെറ എണ്ണം കണക്കിലെടുത്ത് ആരോഗ്യവകുപ്പുമായി ആലോചിച്ച് പിന്നീട് പരിഗണിക്കും. തല്‍ക്കാലം കണ്ടെയ്​ൻമൻെറ്​​ സോണുകളിലെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെയാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ മാത്രം അനുമതി. കണ്ടെയ്​ൻമൻെറ്​​ സോണില്‍ നല്‍കിയിരിക്കുന്ന മറ്റ് നിബന്ധനകള്‍ പുത്തന്‍പള്ളി വാര്‍ഡിനും ബാധകമാ​െണന്നും ആര്‍.ഡി.ഒ വ്യക്തമാക്കി. താലൂ​േക്കാഫിസില്‍ ആര്‍.ഡി.ഒ ജോണ്‍ സാമുവലി​ൻെറ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ജയമോഹന്‍, തഹസില്‍ദാര്‍ രാജശേഖരന്‍ എന്നിവര്‍ പുത്തന്‍പള്ളി ജമാഅത്ത് ഭാരവാഹികള്‍, വ്യാപാരികളുടെ പ്രതിനിധികള്‍, വിവിധ രാഷ്​ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തിങ്കളാഴ്ച രാവിലെ ശംഖുംമുഖം അസിസ്​റ്റൻറ്​ കമീഷണറുടെ നേതൃത്വത്തില്‍ ആദ്യവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനം ആകാത്തതിനെതുടർന്നാണ്​ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ രണ്ടാമത് ചര്‍ച്ചകള്‍ നടന്നതും തീരുമാനമായതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.