വനിതാ പൊലീസ് ഒാഫിസറെ ആക്രമിച്ച രണ്ടംഗസംഘം പിടിയിൽ

കോവളം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ പൊലീസ് ഒാഫിസറെ വഴിയിൽതടഞ്ഞ് ആക്രമിച്ച രണ്ടംഗ സംഘത്തെ കോവളം പൊലീസ് അറസ്​റ്റ്​ ചെയ്തു. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22), പനങ്ങോട് തുമ്പിളിയോട് നൌഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് അറസ്​റ്റിലായത്. ശനിയാഴ്ച രാത്രി എട്ട്മണിയോടെ എസ്.എഫ്.എസ് സ്കൂളിന് സമീപത്തെ ബൈപാസിലെ സർവിസ് റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. ജോലികഴിഞ്ഞ് യൂനിഫോമിൽ ത​ൻെറ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഹൈ​േവ പട്രോളിങ്​ യൂനിറ്റിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറെ ആണ് ഒാട്ടോയിലെത്തി ഇരുവരും വഴിയിൽ തടഞ്ഞ് സ്കൂട്ടറിൽ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിച്ചത്. സംഭവം കണ്ട് സമീപവാസികൾ ഓടിവരുന്നതിനിടെ അക്രമികൾ ഒാട്ടോയുമായി കടന്നുകളഞ്ഞു. വിവരം അറിഞ്ഞ് വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ, കോവളം സി.ഐ പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ വനിതാ ഒാഫിസറെ ആശപത്രിയിലാക്കി. തുടർന്ന് കോവളം സി.ഐ പി. അനിൽ കുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐ അനീഷ് കുമാർ, സിവിൽപൊലീസ് ഒാഫിസർമാരായ ഷിജു, ബിജേഷ്, ഷൈജു എന്നിവരടങ്ങിയ സംഘം തിരച്ചിൽ നടത്തിയാണ് പ്രതികളെ കസ്​റ്റഡിയിലെടുത്തത്. ഒാട്ടോയിലെത്തിയ പ്രതികൾക്ക്​ സൈഡ് കൊടുത്തില്ലെന്ന പേരിലാണ് വനിതാപൊലീസ് ഒാഫിസറെ ആക്രമിച്ചതെന്ന് കോവളം പൊലീസ് പറഞ്ഞു. Suvi & Ismail ഫോട്ടോ - വനിതാ പൊലീസ് ഒാഫിസറെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ കോവളം പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.