പൂലേക്കോണം ഏലായിൽ നെൽകൃഷി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​ൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെയും മാതാ അമൃതാനന്ദമയി ആശ്രമത്തി​ൻെറയും നേതൃത്വത്തിൽ, ഇരുപത് വർഷത്തോളം തരിശായി കിടന്ന കാട്ടായിക്കോണത്തെ പൂലേക്കോണം ഏലായിൽ നെൽകൃഷി ആരംഭിച്ചു. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം കൃഷിഭവ​ൻെറ കീഴി​െല മഠത്തി​ൻെറ രണ്ടര ഏക്കർ വരുന്ന സ്ഥലത്താണ് ആദ്യഘട്ടമായി കൃഷിയിറക്കിയത്. അടുത്തഘട്ടത്തിൽ മഠത്തി​ൻെറ കീഴി​െല 10 ഏക്കർ വരുന്ന സ്ഥലത്തും കൃഷിയിറക്കും. ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ, വഞ്ചിയൂർ പി.ബാബു, സിന്ധു, ജില്ല കൃഷി ഓഫിസർ ജോർജ്, ആത്മ ഡയറക്ടർ സജീവ്, ആശ്രമം മാനേജർ സജി, കൃഷി ഓഫിസർമാരായ ദീപ, പ്രകാശ്, ജോഷി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.