ബാലരാമപുരം സബ്​സ്​റ്റേഷൻ ഉദ്ഘാടനം ഇന്ന്​

ബാലരാമപുരം: ബാലരാമപുരം 66 കെ.വി സബ്​സ്​റ്റേഷൻ ഉദ്ഘാടനം തിങ്കളാഴ്​ച മുഖ്യമന്ത്രി നിർവഹിക്കും. പള്ളിച്ചൽ, മാറനല്ലൂർ, ബാലരാമപുരം, കല്ലിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി നൽകാനുദ്ദേശിച്ചാണ് ബാലരാമപുരം 110 കെ.വി സബ്​സറ്റേഷൻ നിർമിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന 66 ​കെ.വി സബ്​സ്​റ്റേഷൻ 110 കെ.വിയാക്കി ശേഷിയുയർത്തിയാണ് ബാലരാമപുരം 110 ​കെ.വി സബ്​സ്​റ്റേഷൻ പണികഴിച്ചത്. കാട്ടാക്കട 220 കെ.വി സബ്​സ്​റ്റേഷനിൽ നിന്നും നെയ്യാറ്റിൻകര 110 കെ.വി സബ്​സ്​റ്റേഷനിൽ നിന്നും രണ്ട് വീതം 110 കെ.വി ലൈനുകൾ നിർമിച്ചാണ് ബാലരാമപുരം 110 കെ.വി ലൈനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. 2019ൽ നിർമാണമാരംഭിച്ച ഈ പദ്ധതിക്കായി ഏകദേശം ഏഴ്​ കോടി രൂപ ചെലവായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.