അനധികൃത ​േബാർഡുകൾ നീക്കി

തിരുവനന്തപുരം: കോർപറേഷൻ വിഴിഞ്ഞം സോണൽ ഒാഫിസ്​ പരിധിയിൽ പാതയോരത്ത്​ അനധികൃതമായി സ്​ഥാപിച്ചിരുന്ന ഫ്ലക്​സ്​ ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യ ബോർഡുകൾ എന്നിവ ഹൈകോടതി ഉത്തരവി​ൻെറ അടിസ്​ഥാനത്തിൽ നീക്കംചെയ്​തു. ഹാർബർ, കോട്ടപ്പുറം, വിഴിഞ്ഞം, ഉച്ചക്കട, വെങ്ങാനൂർ, മുള്ളുമുക്ക്​, കിടാരക്കുഴി തുടങ്ങിയ സ്​ഥലങ്ങളിൽനിന്നാണ്​ ഇവ നീക്കിയത്​. നിയമം ലംഘിക്കുന്നവർക്കതെരെ ഹെകോടതി ഉത്തരവി​ൻെറ അടിസ്​ഥാനത്തിൽ 10,000 രൂപ മുതൽ ഒ​രുലക്ഷം രൂപ വരെ പിഴ ഇൗടാക്കുമെന്ന്​ റവന്യൂ ഇൻസ്​പെക്​ടർ കെ.എസ്​. ഗിരിജ കുമാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.